പ്ലാമല പാടശേഖരം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു

അടിമാലി: പ്ലാമല കുരിശുപാറ പാടശേഖരം ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു. പ്ലാമല നെല്ലിത്താനത്ത് തരിശായി കിടക്കുന്ന പാടത്ത് വീണ്ടും നെല്‍കൃഷി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൃഷിവകുപ്പിന്‍റെയും പാടശേഖര സമിതിയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ 100 ഹെക്ടറോളം തരിശു നിലം കൃഷിയോഗ്യമാക്കാനാണ് പള്ളിവാസല്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. അഡ്വ.എ. രാജ എം.എല്‍.എ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.എസ്. അഭിലാഷ്, പുഷ്പ സജി, മിനി ലാലു, കൃഷി വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി പ്രതിനിധികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാല്‍പതോളം കര്‍ഷകരാണ് പാടശേഖരസമിതിയില്‍ ഇപ്പോഴുള്ളത്. കാടും പടര്‍പ്പും മൂടിക്കിടക്കുന്ന തരിശുഭൂമി കൃഷിയോഗ്യമാക്കുക ശ്രമകരമായ ജോലിയാണ്. വെട്ടിത്തെളിച്ച ഭൂമിയില്‍ ആദ്യഘട്ടത്തില്‍ പച്ചക്കറി കൃഷി ഇറക്കിയശേഷം ജൂണ്‍ ആരംഭിക്കുന്നതോടെ നെല്‍കൃഷിക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യം. പ്രദേശത്തെ വന്യ ജീവി ശല്യം പ്രതിരോധിക്കുന്നതായി വനംവകുപ്പിന്‍റെ പിന്തുണയും പദ്ധതിക്കുണ്ട്. idl adi 2 mla ചിത്രം പ്ലാമല പാടശേഖരത്തിലെ തരിശു ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ.എ. രാജ എം.എല്‍.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.