കട്ടപ്പന: കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കമ്പിളി വിതരണം നടത്തി. ഇടുക്കി, വയനാട് ജില്ലകളിലെ 60 വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് കമ്പിളിവിതരണ പദ്ധതിക്ക് സർക്കാർ രൂപംനൽകിയത്. നഗരസഭ ചെയർപേഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. ഒരു വാർഡിലെ 23 ഗുണഭോക്താക്കൾക്ക് എന്നനിലയിൽ 34 വാർഡുകളിൽനിന്നുള്ള എണ്ണൂറോളം വയോജനങ്ങൾക്ക് പദ്ധതി ഗുണകരമാകും. കൗൺസിലർമാരായ പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടിൽ, ഉദ്യോഗസ്ഥരായ ബിനു കെ., വിജിൽ രാജ്, വി.എം. അമലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്കുള്ള കമ്പിളി വിതരണം ചെയർപേഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.