പാതയോരം ഇടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കണം

അടിമാലി: വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡില്‍ മുതുവാന്‍കുടി ടൗണിന് സമീപം പാതയോരം ഇടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാൻ നടപടിയില്ല. പാതയോരം ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്​ നാളുകളായി. റിബണ്‍ വലിച്ചുകെട്ടി അപായ സൂചന നല്‍കിയിരിക്കുകയാണ്​. ഇവിടെ സംരക്ഷണഭിത്തി തീര്‍ത്ത് പൂര്‍ണമായി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യം. വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്തോട് ചേര്‍ന്നാണ് പാതയോരം ഇടിഞ്ഞത്. ബസുകളടക്കം ഈ റോഡില്‍ സര്‍വിസ് നടത്തുന്നുണ്ട്. idl adi 1 road ചിത്രം: വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡില്‍ പാതയോരം ഇടിഞ്ഞ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.