കാത്തിരിപ്പ് കേന്ദ്രത്തില്‍ കണ്ടെത്തിയ വയോധികനെ അസീസി ആശ്രമത്തിലെത്തിച്ചു

നെടുങ്കണ്ടം: കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജനം നടത്തിയും വ്രണങ്ങള്‍ പൊട്ടിയൊലിച്ചും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന വയോധികനെ സി.പി.എം പ്രവര്‍ത്തകർ കട്ടപ്പന അസീസി സ്‌നേഹാശ്രമത്തിലെത്തിച്ചു. രണ്ടാഴ്ചയലധികമായി പാറത്തോട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എണീറ്റ് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ബന്ധുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയായിരുന്നു. ബുധനാഴ്ച ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. മോഹനന്‍, സി.പി.എം ഏരിയ സെക്രട്ടറി എന്‍.പി. സുനില്‍കുമാര്‍, ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് എന്നിവര്‍ കട്ടപ്പന അസീസി സ്‌നേഹാശ്രമവുമായി ബന്ധപ്പെടുകയും തുടന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗവും പാലിയേറ്റിവ് പ്രവര്‍ത്തകയുമായ ബീന സന്തോഷിന്‍റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരായ സിന്ധു ബാബുവും ശാന്ത ബിജുവും ചേര്‍ന്ന് സ്‌നേഹാശ്രമത്തില്‍ എത്തിക്കുകയായിരുന്നു. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം പാറത്തോട്ടിലാണ് പൊട്ടിയൊലിക്കുന്ന വ്രണവുമായി സുകുമാരന്‍ എന്ന 79കാരനെ കണ്ടെത്തിയത്. വല്ലപ്പോഴും നാട്ടുകാര്‍ വാങ്ങിനല്‍കുന്ന ചായമാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഉടുമ്പന്‍ചോലയില്‍ ബന്ധുക്കള്‍ ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും വയോധികനെ ഏറ്റെടുക്കാനോ പരിചരിക്കാനോ ആരും തയാറായില്ല. id ndk ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ പാലിയേറ്റിവ് പ്രവര്‍ത്തകർ കുളിപ്പിച്ച് വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.