അടിമാലി: ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ദേശീയപാതയോരങ്ങളില്‍ മത്സ്യ മൊത്തവിതരണക്കാർ നടത്തുന്ന മത്സ്യ കയറ്റിറക്കോ കൈമാറലോ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് പരിധിയിലെ ദേശീയപാത അടക്കം പ്രധാനപാതയോരങ്ങളിലും ടൗണ്‍ പരിധിയിലും പുലര്‍ച്ച മത്സ്യമൊത്തവിതരണക്കാർ മത്സ്യ കയറ്റിറക്കും കൈമാറലും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതോടെയാണ് മത്സ്യമൊത്തവിതരണ സംഘങ്ങള്‍ക്ക് മത്സ്യകയറ്റിറക്കിനും കൈമാറലിനുമായി അടിമാലിയിലെ പൊതുമാര്‍ക്കറ്റില്‍ സൗകര്യം ക്രമീകരിച്ചത്. ഇതോടെ പരാതികള്‍ കുറഞ്ഞു. എന്നാല്‍, വീണ്ടും ചില മൊത്തവിതരണ സംഘങ്ങള്‍ പുലര്‍ച്ച ദേശീയപാതയോരങ്ങളില്‍ മത്സ്യ കയറ്റിറക്കും മത്സ്യ കൈമാറലും നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ഇതിനായി പൊതുമാര്‍ക്കറ്റില്‍ ക്രമീകരിച്ചിട്ടുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് നിർദേശിച്ചത്. മത്സ്യ അവശിഷ്ടങ്ങള്‍ കഴുക്കിക്കളയാനും സംസ്‌കരിക്കാനുമുള്ള ക്രമീകരണം പൊതുമാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ച മുതല്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.