മൂലമറ്റം: അറക്കുളം എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരം താൽക്കാലികമായി പിൻവലിച്ചു. ജില്ല കലക്ടർ ഇടപെട്ടതിനെത്തുടർന്ന് ചരക്ക് കയറ്റിവിടാൻ തൊഴിലാളികൾ തയാറാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 ലോറികളിൽ 205 ചാക്ക് വീതം ധാന്യങ്ങൾ കയറ്റി അയക്കാനായിരുന്നു തീരുമാനം. രാവിലെ മുതൽ പാസ് ലഭിച്ച വാഹനങ്ങൾ ചരക്ക് കയറ്റാൻ ഗോഡൗണിൽ കാത്തുകിടന്നെങ്കിലും വൈകീട്ട് നാലിനാണ് ചരക്ക് കയറ്റാൻ തൊഴിലാളികൾ തയാറായത്. നാലുമണിക്ക് ലോറികളിൽ 170 ചാക്ക് ധാന്യം മാത്രമാണ് കയറ്റിയത്. പിന്നീട് തൊഴിലാളികൾ പിരിഞ്ഞുപോയി. തുടർന്ന് ലോഡ് കയറ്റിയ ലോറികൾ ഗോഡൗണിൽതന്നെ കിടന്നു. ബുധനാഴ്ച കലക്ടറുടെ നിർദേശമനുസരിച്ച് വൈകീട്ടോടെ 10 ലോറിയിലും ബാക്കി ചാക്കുകൾ കയറ്റി അയച്ചു. എന്നാൽ, ലോഡ് കയറ്റിയത് അട്ടിയിട്ടില്ലെന്നും ചാക്കുകൾ വഴിയിൽ വീണുപോകുന്ന രീതിയിലുമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഗോഡൗണിൽനിന്ന് ചരക്കുനീക്കം സാധാരണ രീതിയിൽ നടക്കുമെന്നാണ് സൂചന. tdl mltm 4 ക്രമരഹിതമായ രീതിയിൽ ധാന്യങ്ങൾ കയറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.