ബി.ഡി.ജെ.എസ്​ നേതാവിനെ​ ബി.ജെ.പി ഓഫിസിൽ മർദിച്ചതായി പരാതി

തൊടുപുഴ: ബി.ഡി.ജെ.എസ് നേതാവിനെ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. ബി.ഡി.ജെ.എസ് വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പന്നിമറ്റം കുറുവക്കയം ഊഞ്ഞാംപടിക്കൽ അനീഷ് അയ്യപ്പനാണ്​(36) പരാതിക്കാരൻ. ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ്​ പ്രബീഷ് പ്രഭാകരൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മർദിച്ച് കവർച്ച നടത്തിയെന്നാണ് കേസ്. ജനുവരി 31നായിരുന്നു സംഭവം. പരാതിയിൽ പറയുന്നത് ഇങ്ങനെ: സവാള മൊത്തവ്യാപാരിയായ അനീഷിനെ കച്ചവടവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്ക് നൽകാനുള്ള പണം സംബന്ധിച്ച്​ സംസാരിക്കാനെന്ന് പറഞ്ഞ് ബി.ജെ.പി ഓഫിസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബി.ജെ.പി. ജില്ല പ്രസിഡന്‍റ്​ കെ.എസ്. അജി വിളിച്ചതിനനുസരിച്ചാണ് പാർട്ടി ഓഫിസിലേക്ക് പോയതെന്ന് അനീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.