അട്ടിക്കൂലി നിഷേധം; എഫ്​.സി.ഐ ലോഡിങ് പൂർത്തിയാക്കാതെ തൊഴിലാളികൾ

മൂലമറ്റം: അറക്കുളം എഫ്‌.സി.ഐ ഗോഡൗണിലെ അട്ടിക്കൂലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ലോഡിങ് പൂർത്തിയാക്കാതെ മടങ്ങി. ചൊവ്വാഴ്ച രാവിലെ 10 ലോറികളിൽ 205 ചാക്ക് വീതം ധാന്യങ്ങൾ കയറ്റി അയക്കുന്നതിന്​ ഡിപ്പോ മാനേജർ പാസ്​ നൽകിയിരുന്നു. രാവിലെ മുതൽ പാസ് ലഭിച്ച വാഹനങ്ങൾ ചരക്ക് കയറ്റാൻ ഗോഡൗണിൽ കാത്തുകിടന്നെങ്കിലും വൈകീട്ട് നാലിനാണ്​ ചരക്ക് കയറ്റാൻ തൊഴിലാളികൾ തയാറായത്. ഈസമയം ലോറികളിൽ 170 ചാക്ക് ധാന്യം മാത്രമാണ് കയറ്റിയത്. പിന്നീട് തൊഴിലാളികൾ പിരിഞ്ഞുപോയി. പ്രതിഷേധം തുടർന്നാൽ ജില്ലയിലെ ഭക്ഷ്യധാന്യ വിതരണം നിലക്കും. ഭക്ഷ്യസുരക്ഷ നിയമം വന്നതോടെ റേഷൻ ഹോൾസെയിൽ വിതരണക്കാരെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ സിവിൽ സപ്ലൈസ് കോർപറേഷനാണ് വാതിൽപടി വിതരണത്തി‍ൻെറ ഭാഗമായി റേഷൻ കടകളിൽ ധാന്യങ്ങൾ എത്തിച്ചുനൽകുന്നത്. പുതിയ സംവിധാനം വന്നതോടെ അട്ടിക്കൂലി കൊടുക്കാൻ കഴിയില്ലെന്ന് സിവിൽസപ്ലൈസ് കോർപറേഷൻ തീരുമാനിച്ചിരുന്നു. അട്ടിക്കൂലി ഒഴിവാക്കാൻ എഫ്‌.സി.ഐയും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പും തീരുമാനിച്ച് കരാർ ഒപ്പിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എഫ്‌.സി.ഐ ഗോഡൗണുകളിൽ തൊഴിലാളികൾ സമരം നടത്തിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.