കമ്പംമെട്ട് -വണ്ണപ്പുറം റോഡ്​ നിർമാണത്തിന്​ നടപടിയായി

നെടുങ്കണ്ടം: ഹൈറേഞ്ചും ലോറേഞ്ചും ബന്ധിപ്പിക്കുന്ന കമ്പംമെട്ട്- വണ്ണപ്പുറം റോഡി‍ൻെറ 30 കി.മീറ്റര്‍ പുനര്‍ നിർമിക്കും. കമ്പംമെട്ടുമുതല്‍ എഴുകുംവയല്‍ വരെയാണ്​ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന്​ കരാര്‍ പൂര്‍ത്തിയായത്. ആദ്യ റീച്ചി‍ൻെറ നിർമാണത്തിനായി 75 കോടിയാണ് അനുവദിച്ചത്. പെരുമ്പാവൂര്‍ കേന്ദ്രമായുള്ള സ്വകാര്യ റോഡ് നിര്‍മാണ കമ്പനി ധാരണപത്രം ഒപ്പുവെക്കുന്നതോടെ തുടക്കംകുറിക്കും. വൈദ്യുതി തൂണും ജലവിതരണ പൈപ്പുകളും മാറ്റിയിടുന്നതിനായി ആവശ്യമായി വരുന്ന തുക കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവര്‍ക്ക് കെട്ടിവെക്കേണ്ടതായുമുണ്ട്. റോഡി‍ൻെറ രണ്ടും മൂന്നും റീച്ചുകളുടെ നിർമാണത്തിനായുള്ള നടപടികളും ഉടനെ പൂര്‍ത്തിയാക്കും. 10.5 മീറ്റര്‍ വീതിയിലാണ് നിർമാണം. റോഡ് സുരക്ഷക്കായി ഐറീഷ് ഓടയും നിര്‍മിക്കും. 2016ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഹൈറേഞ്ചിനെ വളരെ വേഗത്തില്‍ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്നതാണ് പാത. ആദ്യ റിച്ചിൽ കമ്പംമെട്ട്, ശാന്തിപുരം, ബാലന്‍പിള്ള സിറ്റി, രാമക്കല്‍മേട്, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ ചേമ്പളം എഴുകുംവയല്‍ വരെയാണ്​ വരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.