ഇടുക്കി മെഡിക്കൽ കോളജിൽ കൗൺസിൽ പരിശോധന

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിലി‍ൻെറ മൂന്നംഗ സംഘം പരിശോധനക്കെത്തി. ഏഴുവര്‍ഷം മുമ്പ്​ ആരംഭിച്ച മെഡിക്കല്‍ കോളജിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും അംഗീകാരത്തിന് അപേക്ഷിച്ചെങ്കിലും കൗണ്‍സില്‍ നിർദേശിച്ച അടിസ്ഥാന സൗകര്യവും ചികിത്സയും ആരംഭിക്കാതിരുന്നതിനാല്‍ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ 300 കിടക്ക, കാത്ത് ലാബ്, ഓങ്കോളജി, ഓര്‍ത്തോ, പീഡിയാട്രീഷന്‍, ഗൈനക്കോളജി തുടങ്ങിയ പ്രധാന വകുപ്പുകളില്‍ പ്രത്യേക വാർഡുകള്‍ എന്നീ സൗകര്യം ഒരുക്കാത്തതും ജീവനക്കാരുടെ കുറവും മൂലമാണ് അംഗീകാരം നിഷേധിക്കപ്പെട്ടത്. അടിസ്ഥാന സൗകര്യവും കിടത്തിച്ചികിത്സയും ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഇത്തവണയും അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്​ സൂചന. പ്രധാന ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും വിദ്യാർഥികൾക്ക്​ ഹോസ്റ്റലും ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സും നിര്‍മിക്കാത്തതും തടസ്സമായി പറയുന്നു. ചി​ത്രം: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിലി‍ൻെറ മൂന്നംഗ സംഘം പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.