എസ്​. രാജേന്ദ്രനെതിരെ സി.പി.എം ഏരിയ സെക്രട്ടറി

മൂന്നാർ: പാർട്ടി നേതൃത്വത്തിനെതിരെ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ നടത്തുന്ന അധിക്ഷേപം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി സി.പി.എം പ്രാദേശിക ഘടകം രംഗത്ത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണിക്കെതിരെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഏരിയ സെക്രട്ടറി കെ.കെ. വിജയൻ ആവശ്യ​പ്പെട്ടു. അച്ചടക്കലംഘനത്തിന് നടപടി നേരിട്ട രാജേന്ദ്രൻ പാർട്ടിയെയും നേതാക്ക​ളെയും പരസ്യമായി അപമാനിക്കുന്നത് നിർത്തണം. തെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ടു ചോദിച്ചെന്ന രാജേന്ദ്രന്‍റെ ആരോപണം ശുദ്ധ നുണയാണ്​. പാർട്ടിലുണ്ടായിരുന്നപ്പോൾ ഉന്നയിക്കാതിരുന്ന വിഷയങ്ങൾ പുറത്തായപ്പോൾ വിളിച്ചുപറയുന്നത് നല്ലതല്ല. രാജേന്ദ്രൻ എം.എൽ.എ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിൽ തങ്ങൾക്ക് നിരവധി ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പാർട്ടി പ്രവർത്തകനും അത് പരസ്യമായി ഉന്നയിച്ച് അദ്ദേഹത്തെ അപമാനിച്ചിട്ടില്ല. ഞങ്ങൾ സ്വീകരിച്ച അച്ചടക്കമാണ് ഇപ്പോൾ അദ്ദേഹം ലംഘിക്കുന്നത്. ഞങ്ങൾക്ക് രാജേന്ദ്രനെ കുറിച്ച് പറയാനുള്ളത് പരസ്യമായി പറഞ്ഞാൽ രാജേന്ദ്രന് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതുകൊണ്ട് അതിനുള്ള സാഹചര്യം അദ്ദേഹം ഒഴിവാക്കണമെന്നും കെ. കെ. വിജയൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.