പ്രസിഡന്‍റ്​ എൽ.ഡി.എഫിനൊപ്പം; ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തും യു.ഡി.എഫിന്​ നഷ്ടപ്പെട്ടു

എൽ.ഡി.എഫ് പിന്തുണയോടെ രാജി ചന്ദ്രൻ പ്രസിഡന്‍റായി തുടരും ചെറുതോണി: കോൺഗ്രസ്​ പ്രതിനിധിയായ പ്രസിഡന്‍റ്​ രാജി ചന്ദ്രൻ എൽ.ഡി.എഫിലേക്ക്​ കൂറുമാറി വീണ്ടും പ്രസിഡന്‍റായി. ഇതോടെ​ ഇടുക്കി ബ്ലോക്ക്​ പഞ്ചായത്ത്​ ഭരണം യു.ഡി.എഫിന്​ നഷ്ടമായി. യു.ഡി.എഫ്​ ധാരണപ്രകാരം സ്ഥാനമൊഴിയാൻ തയാറാകാതെ പ്രസിഡന്‍റ്​ എൽ.ഡി.എഫിലേക്ക്​ ചേക്കേറുകയും യു.ഡി.എഫിന്​ ഭരണം നഷ്ടമാകുകയും ചെയ്ത വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തുകളിലെ രാഷ്ട്രീയ അട്ടിമറിയാണ്​ ഇടുക്കി ബ്ലോക്കിലും ആവർത്തിച്ചത്​. 13 അംഗഭരണസമിതിയില്‍ മുമ്പത്തെ കക്ഷിനില: യു.ഡി.എഫ്​ -ഏഴ്, എല്‍.ഡി.എഫ് -ആറ്. രാജി ചന്ദ്രന്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നതോടെ എല്‍.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ് എന്നായി. പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ രാജി ചന്ദ്രന് ഏഴും കോൺഗ്രസ് പ്രതിനിധിയായ ആന്‍സി തോമസിന് ആറും വോട്ട്​ ലഭിച്ചു. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ ഒരുവര്‍ഷം രാജി ചന്ദ്രനും അടുത്ത രണ്ടരവര്‍ഷം കോണ്‍ഗ്രസിലെ തന്നെ ആന്‍സി തോമസിനും ബാക്കി ഒന്നരവര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനുമാണ്​ പ്രസിഡന്‍റ്​ സ്ഥാനം. ജനുവരിയില്‍ കാലാവധി തീര്‍ന്ന രാജിചന്ദ്രനോട് യു.ഡി.എഫ് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാൻ മൂന്നുമാസംകൂടി ചോദിച്ചെങ്കിലും മുന്നണി നേതൃത്വം അംഗീകരിച്ചില്ല. തുടർന്ന്​, യു.ഡി.എഫ് ആന്‍സി തോമസിനെ പ്രസിഡന്‍റാക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം പിന്തുണ പ്രഖ്യാപിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍നിന്ന് രാജിചന്ദ്രന്‍ വിട്ടുനിന്നു. തിങ്കളാഴ്ച എല്‍.ഡി.എഫ് അംഗങ്ങൾക്ക് ഒപ്പമാണ് രാജി ചന്ദ്രന്‍ ബ്ലോക്കിലെത്തിയത്. സമ്മേളന ഹാളില്‍ അവര്‍ക്കൊപ്പമാണ് ഇരുന്നതും. ഡെപ്യൂട്ടി കലക്ടര്‍ ജോളി വരണാധികാരിയായിരുന്നു. സത്യപ്രതിജ്ഞക്ക്​ ശേഷം തടിയമ്പാട് ടൗണിലേക്ക് എല്‍.ഡി.എഫ്​ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ------ ക്യാപ്ഷന്‍ TDL Raji chandran: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാജി ചന്ദ്രന്‍ ----------- കോൺഗ്രസ്​ നേതാവിന്​ മർദനമേറ്റു ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോസ് ഊരക്കാട്ടിന് മർദനമേറ്റു. പരിക്കേറ്റ ജോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന്​ മുമ്പ് വിപ്പുനല്‍കുന്നതിന് ബ്ലോക്ക്​ ഓഫിസിലേക്ക് കയറുന്നതിനിടെയാണ് ജോസിന് മർദനമേറ്റത്. അമ്പതോളം പേരടങ്ങുന്ന സി.പി.എം പ്രവർത്തകർ കപ്പക്കോലും കാപ്പിവടിയും കൊണ്ട് മര്‍ദിച്ചെന്ന് യു.ഡി.എഫ്​ പറഞ്ഞു. വളരെ പണിപ്പെട്ടാണ് ജോസിനെ രക്ഷിച്ചത്. ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു, റോയി കെ.പൗലോസ്, എ.പി. ഉസ്മാൻ, അഗസ്തി അഴകത്ത്, എം.ഡി. അർജുനൻ, മനോജ് കോക്കാട്ട്, ടോമി പാലക്കൽ തുടങ്ങിയവർ ആശുപത്രിയിൽ ജോസിനെ സന്ദർശിച്ചു. ------ TDL congress മർദനമേറ്റ്​ ആശുപത്രിയിൽ കഴിയുന്ന ഇടുക്കി ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്‍റ്​ ജോസ് ഊരാക്കാട്ടിലിനെ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിന്‍റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.