പാരാ ലീഗൽ വളന്‍റിയർ നിയമനം

ഇടുക്കി: ജില്ല ലീഗൽ സർവിസസ് അതോറിറ്റി പാരാ ലീഗൽ വളന്‍റിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (സർവിസിൽനിന്ന് വിരമിച്ചവർ ഉൾപ്പെടെ), മുതിർന്ന പൗരന്മാർ, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, എം.എസ്.ഡബ്ല്യു, നിയമ വിദ്യാർഥികൾ, മറ്റു വിദ്യാർഥികൾ, ക്ലബ് പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, സ്വയം സഹായ സംഘം പ്രവർത്തകർ തുടങ്ങിയവർക്ക് വളന്‍റിയർമാരായി പ്രവർത്തിക്കാം. വേതനമോ അലവൻസോ ലഭിക്കില്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാൻ തയാറുള്ളവരാകണം. എന്നാൽ, ചില പ്രത്യേക ജോലികൾക്ക് ഓണറേറിയം ലഭിക്കും. ജില്ല-താലൂക്ക്-വില്ലേജ് തലങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് അപേക്ഷയിൽ കാണിക്കണം. സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷ, ബയോ​ഡേറ്റ, പാസ്​പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഇടുക്കി മുട്ടം ജില്ല കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഓഫിസിൽ ഫെബ്രുവരി 28നകം നൽകണം. സെക്രട്ടറി, ജില്ല ലീഗൽ സർവിസസ് അതോറിറ്റി, ജില്ല കോടതി സമുച്ചയം, മുട്ടം പി.ഒ, തൊടുപുഴ വിലാസത്തിൽ തപാലിലും അയക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.