ആട് കിണറ്റിൽ ചാടി; കുട്ടികൾ കരഞ്ഞുകൊണ്ട് സ്റ്റേഷനിൽ

* പൊലീസും അഗ്​നിരക്ഷ സേനയും ചേർന്ന്​ ആടിനെ രക്ഷപ്പെടുത്തി കുട്ടികൾക്ക്​ കൈമാറി കരിമണ്ണൂർ: കരഞ്ഞുകൊണ്ട് കരിമണ്ണൂർ സ്റ്റേഷനിലേക്ക് എത്തിയ കുട്ടികളെ കണ്ട് ആദ്യം പൊലീസ്​ ഒന്നമ്പരന്നു. പിന്നീട്​ കാര്യംതിരക്കി. തങ്ങൾ ഓമനിച്ച് വളർത്തിയ ആട്ടിൻകുട്ടി കിണറ്റിൽ വീണെന്നും എത്രയും വേഗം രക്ഷിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം. പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പയ്യക്കുടിയിൽ അനൂപിന്‍റെ മക്കളായ അഭിനവ്, ശരൺ എന്നിവരാണ് ഞായറാഴ്​ച ഉച്ചയോടെ സ്റ്റേഷനിലേക്ക് എത്തിയത്. ഉടൻ സീനിയർ സി.പി.ഒ ജോബിൻ, ജനമൈത്രി ബീറ്റ് ഓഫിസർ ഷരീഫ്, ഡ്രൈവർ ജിബിൻ എന്നിവർ കുട്ടികളുടെ വീട്ടിലെത്തി. വീട്ടുകാരും അയൽവാസികളും ചേർന്ന്​ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ആട് വെള്ളംകുടിച്ച് അവശനിലയിലായിരുന്നു. സ്റ്റേഷനിൽ നിന്നു കൊണ്ടുവന്ന വടം ഉപയോഗിച്ച് വലിയ ചരുവം ഇറക്കി ആടിനെ ഒരുവിധം അതിനുള്ളിലാക്കി. പക്ഷേ, ആട്​ അവശനിലയിലായതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല. തൊടുപുഴയിൽനിന്ന്​ എത്തിയ അഗ്നി രക്ഷസേന വല ഉപയോഗിച്ച് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്ത് കുട്ടികൾക്ക് കൈമാറി. ---- tdl mltm 3 കിണറ്റിൽ വീണ ആടുമായി അഭിനവും ശരണും TDL RAKSHAPRAVARTHANAM അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്ന്​ കിണറ്റിൽവീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.