കുമളി: നിർമാണജോലികൾ തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് കരാറുകാരെ നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കുമളി ഒന്നാം മൈൽ - അട്ടപ്പള്ളം റോഡാണ് പണിതിട്ടും പണിതീരാത്ത റോഡായി തുടരുന്നത്. നാലുകോടി രൂപ ചെലവിൽ പുനർ നിർമിക്കുന്ന രണ്ട് കിലോമീറ്റർ റോഡിന്‍റെ നിർമാണ ജോലികളിൽ പകുതിപോലും പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിഞ്ഞിട്ടില്ല. പലതവണ പല തടസ്സങ്ങൾ ഉന്നയിച്ച് നിർമാണജോലികൾ കരാറുകാർ നിർത്തിവെക്കുകയും ചെയ്തു. മഴയുടെ പേരിൽ മാസങ്ങളോളം മുടങ്ങിയ ജോലികൾ ഏറെ സമ്മർദങ്ങൾക്കൊടുവിൽ പുനരാരംഭിച്ചെങ്കിലും വീണ്ടും നിലച്ചു. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങൾ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ നിർത്തിവെച്ചതെന്നാണ് വിവരം. നിർമാണം ഇഴഞ്ഞുനീങ്ങിയിട്ടും ഇക്കാര്യത്തിൽ നടപടി ഇല്ലാതായതോടെ ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഫലം കണ്ടില്ല. നിർമാണം നിലച്ചതോടെ, റോഡിലെ പൊടി കാരണം പ്രദേശത്തെ ജനജീവിതം ദുസ്സഹമായി. ഒരു വർഷത്തിലധികമായി തുടരുന്ന റോഡ് നിർമാണത്തിൽ കലുങ്കുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇവയുടെ നിർമാണത്തിലും ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. റോഡ് നിർമാണത്തിനൊപ്പമുള്ള ഓടയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമാണജോലികൾ വൈകിപ്പിച്ച് പ്രയാസം സൃഷ്ടിച്ച കരാറുകാരെ ഒഴിവാക്കി പുതിയ കരാറുകാരെ ഏൽപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ........... cap: എന്ന് തീരും ദുരിതം... നിർമാണജോലികൾ വീണ്ടും നിലച്ച കുമളി- അട്ടപ്പള്ളം റോഡ് ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.