കുടുംബകോടതിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

മുട്ടം: 2739 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്നുനില കെട്ടിടം മുട്ടം കോടതി സമുച്ചയത്തിനോടുചേർന്ന് കുടുംബകോടതിക്കായി നിർമിക്കുന്നു. 6.5 കോടിയാണ് ചെലവ്. വിശാലമായ പാർക്കിങ്, ഡ്രൈവർമാർക്ക്​ വിശ്രമ മുറി, കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജ്, മീഡിയേഷൻ ഹാൾ, ലൈബ്രറി, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം, കോൺഫറൻസ് ഹാൾ, വിശ്രമ -ശുചിമുറികൾ എന്നിവ ഒരുക്കും. രണ്ടരവർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച് കോടതികൾ ഇവിടേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് കുടുംബകോടതി പ്രവൃത്തിക്കുന്നത്. കട്ടപ്പനയിലും കുടുംബകോടതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.