കട്ടപ്പന: വാടകക്ക് നൽകിയ വീടിന്‍റെ താക്കോൽ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ഉടമയും വാടകക്കാരും തമ്മിൽ സംഘർഷം. വീട്ടുടമയും പിതാവും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു. ഉപ്പുതറ പൊരികണ്ണി മുകുളയിൽ സബിൻ, പിതാവ് സണ്ണി, സുഹൃത്ത് ഉപ്പുതറ ആലാനിക്കൽ ജിജി എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ വീട് വാടകക്ക് എടുത്തിരുന്ന ഉപ്പുതറ പൊരികണ്ണി കൊച്ചുപറമ്പിൽ കുഞ്ഞുമോൻ ജോർജ്, മകൻ സഞ്ചു, കുഞ്ഞുമോന്‍റെ മരുമകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ വാഴവര മൂഴിക്കൽ ബെന്നി (47) എന്നിവരെ ഉപ്പുതറ പൊലീസ് കട്ടപ്പനയിൽനിന്ന് അറസ്റ്റ് ചെയ്തു. ഉപ്പുതറയിൽ സബിന്‍റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന കുഞ്ഞുമോൻ മറ്റൊരു കുത്തുകേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് അടുത്തകാലത്താണ് ഇറങ്ങിയത്. മൂന്നു മാസമായി വീട്ട് വാടക നൽകിയിരുന്നില്ല. വീട്ടുടമ ആവശ്യപ്പെട്ടതോടെ ഇവർ വീട് മാറിയെങ്കിലും വാടകയോ താക്കോലോ നൽകിയിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടുടമ സബിനും പിതാവ് സണ്ണിയും ഇത് സംബന്ധിച്ച് കുഞ്ഞുമോനമായി വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ വീട് വാടകക്കെടുത്തിരുന്ന കുഞ്ഞുമോൻ മകൻ സഞ്ചുവുമായി ഓട്ടോയിൽ ബിസിനസ് പങ്കാളിയായ ജിജിയുടെ സ്ഥാപനത്തിലെത്തി. വിവരമറിഞ്ഞ് സബിനും പിതാവും ഇവിടെയെത്തിയോടെ വീണ്ടും വാക്കേറ്റമായി. പ്രകോപിതനായ കുഞ്ഞുമോൻ കൈവശം ഒളിപ്പിച്ച വാക്കത്തികൊണ്ട് സണ്ണിയെ വെട്ടി. ഇത് തടയുന്നതിനിടയിൽ സബിന്‍റെ വയറിന് വെട്ടേറ്റു. തടസ്സം പിടിക്കുന്നതിനിടെ സണ്ണിക്കും ജിജിക്കും വെട്ടേറ്റു. സണ്ണിയുടെ കാലിനും ജിജിയുടെ കൈകൾക്കുമാണ് പരിക്കേറ്റത്. തുടർന്ന് കുഞ്ഞുമോനും മകൻ സഞ്ചുവും രക്ഷപ്പെട്ടു. സംഘർഷത്തിനിടെ വീണ് കുഞ്ഞുമോന്‍റെ തലക്ക് പരിക്കുണ്ട്. ഓടിക്കൂടിയ നാട്ടുകാർ മുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുതറയിൽനിന്ന് ഓട്ടോ റിക്ഷയിൽ രക്ഷപ്പെട്ട പ്രതികളെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപം കട്ടപ്പന സഹകരണ ആശുപത്രിക്ക് മുമ്പിൽനിന്നാണ് പിടികൂടിയത്. ഉപ്പുതറ സി.ഐ ഇ. ബാബു, എസ്.ഐ ജോസ് തോമസ്, സി.പി.ഒമാരായ രാജേഷ് കുറുപ്പ്, അജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ------------ ഫോട്ടോ. വെട്ടേറ്റ വീട്ടുടമ സബിൻ, പിതാവ് സണ്ണി, സുഹൃത്ത് ജിജി എന്നിവർ ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.