സുകുമാരന്‍ നായര്‍ അനുസ്മരണം

നെടുങ്കണ്ടം: കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം പഞ്ചായത്ത് അംഗവുമായിരുന്ന കെ.ആര്‍. സുകുമാരന്‍ നായരുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം തൂക്കുപാലത്ത് നടന്നു. ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡി.സി.സി. പ്രസിഡന്റ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ നായരുടെ സ്മരണക്ക്​ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് ചിത്രകാരന്‍ തൂക്കുപാലം സ്വദേശി ടുട്ടുമോൻ, എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി കൈമാറി. സുകുമാരന്‍ നായരു​ടെയും മുന്‍ എം.പി പി.ടി. തോമസിന്റെയും ഛായചിത്രങ്ങള്‍ തൂക്കുപാലത്തെ പാര്‍ട്ടി ഓഫിസില്‍ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരൻ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ്​ ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, ജോയി തോമസ്, ജി. മുരളീധരന്‍, ഇ.കെ. വാസു, പി.ആര്‍. അയ്യപ്പന്‍, മുകേഷ് മോഹന്‍, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ----- idl ndk കെ.ആര്‍. സുകുമാരന്‍ നായർ അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.