ചെറുതോണി: നടുറോഡിൽ മദ്യപന്‍റെ ഒറ്റയാൻ പ്രകടനം മൂലം ചെറുതോണി ടൗണിൽ നാട്ടുകാരും വ്യാപാരികളും വലഞ്ഞത് അരമണിക്കൂറോളം. അമിതമായി മദ്യപിച്ചപ്പോൾ മൊബൈലിൽ പാട്ടുകേൾക്കണമെന്ന് തോന്നി. തിരക്കേറിയ ചെറുതോണി ടൗണിൽ നടുറോഡിലിരുന്ന് പാട്ട് ആസ്വദിച്ചപ്പോൾ ടൗണിൽ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. ഒടുവിൽ ഇയാളെ നടുറോഡിൽ നിന്നൊഴിവാക്കാൻ നാട്ടുകാർക്കും വ്യാപാരികൾക്കും പാടുപെടേണ്ടി വന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചെറുതോണി സ്വദേശിയായ ഇയാളെക്കൊണ്ട് നാട്ടുകാരും വ്യാപാരികളും മാത്രമല്ല പൊലീസും പൊറുതിമുട്ടിയിരിക്കുകയാണ്. ജില്ല ആസ്ഥാനത്തും ടൗണിലും വിവിധ ആവശ്യങ്ങൾക്കായി വന്നുപോകുന്ന സ്ത്രീകളാണ് ഇയാളുടെ ശല്ല്യത്തിൽ ഏറെ വലയുന്നത്. തിരക്കുള്ള വ്യാപാര സ്ഥാപനങ്ങളിൽ മദ്യപിച്ചെത്തി ശല്ല്യമുണ്ടാക്കുക, ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുക, വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളോട് മോശമായി പെരുമാറുക. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എം കൗണ്ടറുകളിലുംനിന്ന് സാനിറ്റൈസറുകൾ എടുത്തുകൊണ്ട് പോവുക തുടങ്ങിയ ശല്യം മൂലം ടൗണിലെ കച്ചവടക്കാരും നാട്ടുകാരും പൊറുതിമുട്ടിയിരിക്കയാണ്. ഡിവൈ.എസ്.പി ഓഫിസ്, സി.ഐ ഓഫിസ്, വനിത പൊലീസ് സ്റ്റേഷൻ, ഹൈവേ പൊലീസ് തുടങ്ങി പൊലീസ് സംവിധാനമുണ്ടെങ്കിലും ഇയാൾക്ക് ഇതൊന്നും ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.