ടാറ്റ ആശുപത്രിയില്‍ സൗജന്യ രോഗപരിശോധന

മൂന്നാർ: ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ സൗജന്യ രോഗ നിര്‍ണയ പദ്ധതിക്ക് തുടക്കമായി. എ. രാജാ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാരിക്കോസ് കാന്‍സര്‍ സെന്റര്‍, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിര്‍ണയം നേരത്തെ നടത്തുന്നതിലൂടെ രോഗത്തിന്‍റെ പിടിയില്‍നിന്ന്​ രക്ഷപ്പെടാൻ രോഗികളെ പര്യാപ്തമാക്കുന്ന വിധത്തില്‍ 'ക്ലോസ് ദ കെയര്‍ ഗ്യാപ് കാമ്പയിൻ' എന്നപേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുദിവസം ഒരുരൂപ എന്ന നിലയില്‍ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ച് പദ്ധതിയില്‍ ചേരുന്നവരില്‍ രോഗമുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ചികിത്സക്ക്​ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതിക്കും ഇതിന്‍റെ ഭാഗമായി രൂപംകൊടുക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ. ചെല്ലി അറിയിച്ചു. കാരിക്കോസ് കാന്‍സര്‍ സെന്ററിലെ ഡോ. അശ്വിന്‍, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വിക്ടര്‍ ജോര്‍ജെറ്റ് മേജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. -------- ചിത്രം മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ സൗജന്യ അര്‍ബുദ നിര്‍ണയ പദ്ധതി എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.