അടിമാലിയിൽ സി.എഫ്​.എൽ.ടി.സി തുറന്നു

അടിമാലി: അടിമാലി പഞ്ചായത്ത്‌ ഇരുമ്പുപാലം മൂന്നാർ വാലിയിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തുറന്നു. 120 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാർ, ഏഴ്​ സ്റ്റാഫ് നഴ്​സ്​, മൂന്ന് ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്‍ററിൽ ലഭ്യമാണ്. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഷേർളി മാത്യു അധ്യക്ഷതവഹിച്ചു. ദേവിയാർ കോളനി മെഡിക്കൽ ഓഫിസർ ഡോ ഹരിപ്രസാദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ മേരി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ സി.ഡി ഷാജി, റൂബി സജി, പഞ്ചായത്ത് അംഗങ്ങളായ ആർ. രഞ്ജിത, എൻ. ചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ബി ദിനേശൻ, ഡി. സുരേഷ്, പി.പി സാബു എന്നിവർ സംസാരിച്ചു. idl adi 4 covid ചിത്രം ഇരുമ്പുപാലം മൂന്നാർ വാലിയിൽ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രം എ.രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.