ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ പ്രസിഡന്‍റിനെ ഇന്ന് നിശ്ചയിക്കും

ചെറുതോണി: ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ പ്രസിഡന്‍റ്​​ തെരഞ്ഞെടുപ്പ് നടക്കുന്നതിന്​ മുന്നോടിയായി ശനിയാഴ്​ച കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് നേതാവിനെ തീരുമാനിക്കും. പ്രസിഡന്‍റ്​ സ്ഥാനം ആദ്യ മൂന്നര വർഷം കോൺഗ്രസിനും അവസാനത്തെ ഒന്നരവർഷം കേരള കോൺഗ്രസിനുമെന്നാണ് യു.ഡി.എഫിലെ ധാരണ. പ്രസിഡന്റായിരുന്ന കോൺഗ്രസിലെ രാജി ചന്ദ്രൻ കാലാവധി പൂർത്തിയാക്കി രാജിവെച്ചതോടെയാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്. ഏഴിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആൻസി തോമസ് പ്രസിഡന്റാകുമെന്നാണ്​ സൂചന. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ ആകെ 13 സീറ്റുണ്ട്​ -യു.ഡി.എഫിൽ കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസിന്​ രണ്ടും. എൽ.ഡി.എഫിൽ സി.പി.എമ്മിനും കേരള കോൺഗ്രസ്-എമ്മിനും രണ്ടുവീതവും സി.പി.ഐക്കും എൻ.സി.പിക്കും ഒന്നുവീതവും അംഗങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.