ഉല്ലാസഗണിതം: അധ്യാപക പരിശീലനം പൂര്‍ത്തിയായി

തൊടുപുഴ: സമഗ്രശിക്ഷ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ഗണിതം ഉല്ലാസകരമായി പഠിക്കുന്നതിന്​ തയാറാക്കിയ പഠന പരിപോഷണ പരിപാടിയായ ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും പദ്ധതിയുടെ അധ്യാപക പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. ഗണിതശേഷികള്‍ ആര്‍ജിക്കുന്നതില്‍ പഠനക്കുറവുകള്‍ പരിഹരിക്കുന്നതിനും ഒരേസമയം വീടുകളിലും വിദ്യാലയങ്ങളിലും നടത്താന്‍ കഴിയുന്ന പഠന പ്രവര്‍ത്തനങ്ങളും കളികളും മത്സരങ്ങളും വിവിധ രൂപങ്ങളുടെ നിർമാണങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്ലാസഗണിതം പഠന പരിപോഷണ പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒന്നാം ക്ലാസിലെ ഒരു കുട്ടിക്ക്​ 20 രൂപയും രണ്ടാം ക്ലാസിലെ ഒരു കുട്ടിക്ക്​ 40 രൂപയും ചെലവഴിച്ച് ബി.ആര്‍.സികള്‍ മുഖേന ഗണിത കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സമഗ്രശിക്ഷ, ജില്ല പ്രോജക്ട്​ കോഓഡിനേറ്റര്‍ ബിന്ദുമോള്‍ ഡി. അറിയിച്ചു. ലാപ്ടോപ് വിതരണം കട്ടപ്പന: കട്ടപ്പന നഗരസഭയിൽ എസ്.സി, എസ്.ടി വിദ്യാർഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയര്‍പേഴ്സൻ ബീന ജോബി നിര്‍വഹിച്ചു. ഗ്രാമസഭകളില്‍നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 ഓളം വിദ്യാർഥികള്‍ക്ക് നഗരസഭയുടെ പ്രത്യേക ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ മുടക്കിയാണ് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണില്‍ നിന്നും ലാപ്ടോപ്പുകള്‍ വാങ്ങിയത്. കൗണ്‍സിലര്‍ പ്രശാന്ത് രാജു, നഗരസഭ ജീവനക്കാരായ ബിനു കെ, വിജില്‍രാജ് കെ.വി തുടങ്ങിയവര്‍ പ​​ങ്കെടുത്തു. ---------- രജിസ്‌ട്രേഷന്‍ തീയതി നീട്ടി ഇടുക്കി: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ എ.ഡി.ഐ.പി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന്​ രജിസ്ട്രേഷന്‍ തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി ജില്ല സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു. സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ജനസേവ കേന്ദ്രങ്ങളിലെ കോമണ്‍ സര്‍വിസ് സെന്ററുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-04862 228 160

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.