ഫലവൃക്ഷത്തൈ വിതരണം

കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്​തുതുടങ്ങി. അഞ്ചുലക്ഷം രൂപയാണ് വകയിരുത്തിയത്. 250 രൂപ ഗുണഭോക്തൃ വിഹിതമായി വാങ്ങി ആയിരം രൂപ വരുന്ന അത്യുൽപാദന ശേഷിയുള്ള ഫലവൃക്ഷത്തൈകളാണ് നൽകുന്നത്. ഇരട്ടയാർ കൃഷിഭവൻ മുഖാന്തരമാണ് തൈകൾ നൽകുന്നത്. ഗുണഭോക്താക്കളെ ഓരോ വാർഡിലും ചേർന്ന ഗ്രാമസഭ യോഗത്തിൽ കണ്ടത്തുകയായിരുന്നു. ആദ്യം ഗുണഭോക്തൃവിഹിതം അടച്ച 150 പേർക്കുള്ള തൈകളാണ് നൽകുന്നത്. ബാക്കി തുടർദിവസങ്ങളിൽ നൽകും. കൃഷിഭവനിൽ നടന്ന വിതരണ ചടങ്ങിൽ പ്രസിഡന്‍റ്​ ജിൽസൺ വാർക്കി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബിൻസി ജോണി, കൃഷി ഓഫിസർ ഗോവിന്ദരാജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.