പട്ടംകോളനി മേഖലയില്‍ വീണ്ടും ചന്ദനമരം മോഷണം

p4 leadddddd മൂന്ന് വര്‍ഷത്തിനിടെ കടത്തിയത് 250ൽ അധികം മരങ്ങൾ നെടുങ്കണ്ടം: ഇടവേളക്ക് ശേഷം . ബുധനാഴ്ച രാത്രിയില്‍ തൂക്കുപാലം അമ്പതേക്കര്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ 46 സെ.മീറ്റര്‍ വലുപ്പമുള്ള മരം കടത്തി. ഒരു ലക്ഷം രൂപ വിലമതിക്കുന്ന മരം മെഷീന്‍ വാള്‍ ഉപയോഗിച്ചാണ് മുറിച്ചത്. ശിഖരങ്ങള്‍ അടങ്ങിയ ഭാഗം ഉപേക്ഷിച്ചിരുന്നു. അര്‍ധരാത്രിയോടെയാണ് സംഭവം. ജില്ലയില്‍ മറയൂർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങൾ പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമികളിലാണ്. ഇവിടങ്ങളില്‍നിന്ന്​ മൂന്ന് വര്‍ഷത്തിനിടെ 250ൽ അധികം ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. സാധാരണ മഴക്കാലത്താണ് മേഖലയിലേക്ക് മോഷ്ടാക്കള്‍ എത്താറുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലയില്‍ ചന്ദനമരം മോഷണ പരമ്പര അരങ്ങേറിയിരുന്നു. മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന പള്ളിയുടെ സ്ഥലത്തുനിന്നും രണ്ട് ചന്ദന മരങ്ങളും ചോറ്റുപാറ, തൂക്കുപാലം എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍നിന്നും വില്ലേജ് ഓഫിസിന്‍റെ കോമ്പൗണ്ടില്‍നിന്നും മറ്റുമാണ് അന്ന് മോഷണം നടന്നത്. മുണ്ടിയെരുമയില്‍നിന്ന്​ നിരവധി ചന്ദന മരങ്ങള്‍ മുമ്പ് പലതവണ മുറിച്ച് കടത്തിയിരുന്നു. നെടുങ്കണ്ടം, എഴുകുംവയല്‍, വലിയതോവാള, തൂക്കുപാലം, രാമക്കല്‍മേട്, ചോറ്റുപാറ മേഖലകളില്‍നിന്ന്​ നൂറോളം മരങ്ങളാണ് ഒരു വര്‍ഷത്തിനിടയില്‍ കടത്തിയത്. എന്നാല്‍, ഒരു കേസില്‍ പോലും പ്രതികളെ കണ്ടെത്താനായിട്ടില്ല. --------- idl ndk തൂക്കുപാലം അമ്പതേക്കര്‍ ഭാഗത്ത് ചന്ദനത്തടി മോഷ്ടിച്ചശേഷം ശിഖരങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.