പുഴയില്‍ മാലിന്യം; പിഴ ഈടാക്കി

മൂന്നാർ: പുഴയിൽ മാലിന്യം തള്ളിയ മൂന്നാർ ടൗണിലെ ചായക്കട, തുണിക്കട, ഇലക്​ട്രിക്കല്‍ ഷോപ്​ എന്നിവക്ക്​ എതിരെ പഞ്ചായത്ത് പിഴ ഈടാക്കി. മൂന്നാർ പഞ്ചായത്ത് അധികൃതർ നടത്തിവന്ന പരിശോധനകള്‍ക്കിടയിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പുഴയില്‍ മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തിയത്. നിർദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.