മൂന്നാർ: അതിശൈത്യം അതിഥിയായി മൂന്നാറിൽ എത്തിയത് ഇത്തവണ വൈകിയാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരുഡിഗ്രി ബുധനാഴ്ച പുലർച്ച ചെണ്ടുവരൈയിൽ രേഖപ്പെടുത്തി. ഡിസംബറിന്റെ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. സൈലന്റ്വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിനടുത്തെത്തി. ഒരുഡിഗ്രിയായിരുന്നു ഇവിടെ കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ കുറഞ്ഞ താപനില മൂന്നുഡിഗ്രിയിലെത്തിയപ്പോള്‍ തെന്മലയില്‍ എട്ടുഡിഗ്രിയായിരുന്നു. വിനോദസഞ്ചാരികൾക്ക് തണുപ്പ് മനോഹരമായ അനുഭവമാണെങ്കിലും തുടർച്ചയായ മഞ്ഞുവീഴ്ച തേയിലച്ചെടികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കഠിനമായി മഞ്ഞ് വീഴുന്ന സ്ഥലങ്ങളിലെ തേയില കരിഞ്ഞുണങ്ങുന്നത് തോട്ടം മേഖലക്ക് തിരിച്ചടിയാണ്. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനംമൂലം ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും. അതേസമയം കാലാവസ്ഥ വ്യതിയാനം മൂന്നാറിന്റെ പരിസ്ഥിതിയില്‍തന്നെ വലിയ മാറ്റങ്ങൾ കാണിച്ചുതുടങ്ങി. ജൂണ്‍ മുതല്‍ മൂന്നുമാസം വരെ നീളുന്ന കാലവര്‍ഷമാണ് മൂന്നാറിലുണ്ടായിരുന്നത്. ------------- ചിത്രം 1 കഴിഞ്ഞ ദിവസം മഞ്ഞുവീണ തേയിലത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.