അനുമതിയോടെയാണ് സ്ഥലം വാങ്ങിയത്

നെടുങ്കണ്ടം: ജില്ല ഡീലേഴ്‌സ് സഹകരണ സംഘത്തിനെതിരെ സ്ഥാപക പ്രസിഡന്റ് ജെയിംസ് കത്തിലാങ്കന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്​ നിലവിലെ ഭരണ സമിതി അംഗങ്ങള്‍. സഹകരണ സംഘം ജോ. രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെയാണ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചത്. സംഘത്തില്‍ നിലവില്‍ ഒരു ഒഴിവ് മാത്രമാണുള്ളത്. ഈ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്​ നടപടി ആരംഭിച്ചിട്ടില്ലെന്ന് അംഗങ്ങളായ ടോമി ജോസഫ്, ജിറ്റോ ഇലിപ്പുലിക്കാട്ട്, ലത രാജശേഖരന്‍, എന്‍.വി. സിന്ദു, എസ്. ജ്ഞാനസുന്ദരന്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.