തൊടുപുഴ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടികജാതി-വര്‍ഗ വിദ്യാർഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ 2022 മാര്‍ച്ച് 12ന് രാവിലെ 10 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷാകര്‍ത്താക്കളുടെ കുടുംബവാര്‍ഷിക വരുമാനം ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷ ഫോറങ്ങളുടെ മാതൃകയും ഇടുക്കി ഐ.ടി.ഡി പ്രോജക്ട് ഓഫിസ്, പൂമാല/പീരുമേട്/കട്ടപ്പന/ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് അഞ്ച് മണി വരെ. ഫോണ്‍: 04862 222399. ജില്ല ആശുപത്രിയിൽ ഒഴിവ് തൊടുപുഴ: ജില്ല ആശുപത്രിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍- ഡോക്‌ടേഴ്‌സ് -4, സ്റ്റാഫ് നഴ്‌സ്-10. യോഗ്യത: കോവിഡ് ബ്രിഗേഡിലും കോവിഡ് ചികിത്സ കേന്ദ്രത്തിലും ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് രാവിലെ 10.30ന് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജില്ല ആശുപത്രി ഓഫിസില്‍ എത്തണം. തസ്തിക- ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, ഒഴിവ്- 1. യോഗ്യത: സർക്കാർ സ്ഥാപനങ്ങളില്‍നിന്ന്, ഐ.ടി.സി/ഐ.ടി.ഐ/ ഇലക്ട്രിക്കല്‍ കം പ്ലംബര്‍ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസ്സില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, വാട്ട്‌സ്ആപ് നമ്പര്‍, തിരിച്ചറിയല്‍രേഖ എന്നിവ സഹിതം prodhthodupuzha@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 04862 222630.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.