അഭിമുഖം നാലിന്​

നെടുങ്കണ്ടം: കരുണ ആശുപത്രി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ജോലി ചെയ്യുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. ഉദ്യോഗാർഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. മാര്‍ച്ച് 31 വരെയാണ് നിയമനം. മെഡിക്കല്‍ ഓഫിസര്‍ മൂന്ന്​, സ്റ്റാഫ് നഴ്‌സ് ഏഴ്​, ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ മൂന്ന്​, ക്ലീനിങ്​ സ്റ്റാഫ്​ എന്നിങ്ങനെയാണ്​ നിയമിക്കുന്നത്​. ഫോൺ​: 8075509034

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.