ഗോവിന്ദിന്​ ജീവിതത്തിലേക്ക് തിരിച്ചുവരണം; വേണം നമ്മുടെ കൈത്താങ്ങ്​

അടിമാലി: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കോളജ് വിദ്യാർഥിയായ ഗോവിന്ദ് സുമനസ്സുകളുടെ കനിവ് തേടുന്നു. മൂന്നാര്‍ ഗവ. കോളജിലെ ഒന്നാംവര്‍ഷ വിദ്യാർഥി ആനച്ചാല്‍ ഓഡിറ്റ് വലിയപുതുശ്ശേരി വീട്ടില്‍ ഗോവിന്ദ് (17) ആണ് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ കാരുണ്യം കാത്തുകഴിയുന്നത്​. ജയകുമാറിന്‍റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഉഷകുമാരിയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ഗോവിന്ദ്. വിട്ടുമാറാത്ത പനിമൂലം നിരവധി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്​ മജ്ജയില്‍ അർബുദം ആണെന്ന് തിരിച്ചറിഞ്ഞത്. മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ ഗോവിന്ദിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. ഇതിനായി മൂത്ത സഹോദരി ഗോപിക മജ്ജ നല്‍കാൻ തീരുമാനിച്ചു. എന്നാല്‍, ശസ്ത്രക്രിയക്ക്​ 20 ലക്ഷത്തിലേറെ രൂപ വേണം. നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. നാട്ടുകാര്‍ ഒത്തുചേർന്ന്​ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.വി. ശശി ചെയർമാനും പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രതീഷ്‌കുമാര്‍ കണ്‍വീനറുമായി ചികിത്സ സഹായനിധി രൂപവത്​കരിച്ചിട്ടുണ്ട്​. ഫെബ്രുവരി രണ്ടാംവാരത്തോടെ ശസ്ത്രക്രിയ നടത്താനാണ്​ തീരുമാനം. ഫെഡറല്‍ ബാങ്ക്​ ആനച്ചാൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്​. അക്കൗണ്ട് നമ്പര്‍ 11800100204585. ഐ.എഫ്​.എസ്​.സി FDRL 0001180. ഗൂഗ്​ൾ പേ 9846350940. idl adi 1 govind ചിത്രം- ഗോവിന്ദ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.