മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണം

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തൊടുപുഴ മർച്ചന്‍റ്​സ് യൂത്ത് വിങ്​ പ്രസിഡന്‍റ്​ താജു എം.ബി, തൊടുപുഴ മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ രാജു തരണിയിൽ, യൂത്ത് വിങ് ജനറൽ സെക്രട്ടറി രമേഷ് പി.കെ, യൂത്ത് വിങ് ട്രഷററും ജില്ല ജനറൽ സെക്രട്ടറിയുമായ മനു തോമസ്, യൂനിറ്റ് വൈസ് പ്രസിഡന്‍റുമാരായ അജീവ്.പി, ടോമി സെബാസ്റ്റ്യൻ, ട്രഷറർ രാമചന്ദ്രൻ, യൂത്ത് വിങ്​ കമ്മിറ്റി അംഗങ്ങളായ നിസാർ, ബിനു കീരിക്കാട്ട് എന്നിവർ പങ്കെടുത്തു. രാജാക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റിന്‍റെ നേതൃത്വത്തിലും പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. യൂനിറ്റ് പ്രസിഡന്‍റ്​ വി.കെ. മാത്യു, സെക്രട്ടറി വി.എസ്. ബിജു, ട്രഷറർ സജിമോൻ ജോസഫ്, ബ്ലോക്ക് പ്രസിഡന്‍റ്​ സിബി കൊച്ചുവള്ളാട്ട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.