ലൈഫ് വീട് നിർമാണം നിലച്ചു; വയോധികക്ക് കൈത്താങ്ങായി സുമനസ്സുകള്‍

നെടുങ്കണ്ടം: നിര്‍മാണം പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ കരാറുകാരന്‍ ഉപേക്ഷിച്ച വയോധികയുടെ വീടിന് പൊതുജനങ്ങളുടെ സഹായത്താല്‍ കതകും ജനാലകളും നിര്‍മിച്ച് അടച്ചുറപ്പുള്ളതാക്കി. തെക്കുംകര പുത്തന്‍ വീട്ടില്‍ രാജമ്മക്കാണ് (78) നെടുങ്കണ്ടത്തെ സുമനസ്സുകൾ കൈത്താങ്ങായത്​. ഭര്‍ത്താവും രണ്ട് മക്കളും മരിച്ചുപോയ രാജമ്മക്ക് ലൈഫ് പദ്ധതി പ്രകാരം 2017- 18 കാലയളവിലാണ് വീട് അനുവദിച്ചത്. എന്നാല്‍, ഉടുമ്പന്‍ചോല സ്വദേശിയായ കരാറുകാരന്‍ മൂന്ന്​ ലക്ഷത്തി അറുപതിനായിരം രൂപ വിവിധ ഘട്ടങ്ങളില്‍ കൈപ്പറ്റി വീടിന്റെ വാര്‍ക്ക ജോലികള്‍ പോലും പൂര്‍ത്തീകരിക്കാതെ മുങ്ങി. ഒടുവില്‍ രാജമ്മ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. കരാറുകാരനെ വിളിച്ചുവരുത്തി വീടിന്റെ പണി ഉടനെ പൂര്‍ത്തീകരിച്ച് നല്‍കണമെന്നാവശ്യപ്പെട്ടതനുസരിച്ച് കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്തു നല്‍കി. അതാവട്ടെ മഴ ആകുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന രീതിയിലായിരുന്നു. പിന്നീട് വീടിന്​ മുകളില്‍ പടുത വലിച്ചുകെട്ടി. മഴയും കാറ്റും ശക്തമാകുമ്പോള്‍ അയല്‍ വീടുകളില്‍ അഭയം തേടേണ്ടി വന്നു​. പ്രധാന വാതിലും ജനലും ചാക്ക് കൊണ്ട് കാറ്റ് അടിക്കാതെ മറച്ചാണ് കഴിഞ്ഞിരുന്നത്​. ഭവന നിർമാണ പദ്ധതി പൂര്‍ത്തീകരിക്കാഞ്ഞതിനാല്‍ ലൈഫ് മിഷനില്‍നിന്നും അവസാന ഗഡു 40,000 രൂപ ലഭിച്ചതുമില്ല. കഴിഞ്ഞ മൂന്നര വര്‍ഷമായി അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജമ്മയുടെ ദുരിതം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ------------- idl ndk വൃദ്ധയും വിധവയുമായ രാജമ്മ വീടിന്റെ മുറ്റത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.