മൊബൈല്‍ കവറേജ് ഇല്ലാത്ത മുഴുവന്‍ പ്രദേശത്തും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പട്ടികവര്‍ഗ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല അടിമാലി: കോവിഡ് അതിവ്യാപനത്തില്‍ ആദിവാസി മേഖലയില്‍ കുട്ടികളുടെ പഠനം താറുമാറായതായും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ഇറക്കിയ ഉത്തരവുകളൊന്നും നടപ്പായില്ലെന്നും ആക്ഷേപം. പല ആദിവാസി കോളനികളിലും മൊബൈല്‍ നെറ്റ്വര്ക്കില്ല. ദേവികുളം താലൂക്കിലാണ് പ്രതിസന്ധി കൂടുതലും. ദേവികുളം താലൂക്കില്‍ 118 ആദിവാസി കോളനികളുണ്ട്. അവികസിത പ്രദേശങ്ങളായ ഇടമലകുടി, കുറത്തികുടി മേഖലയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് എത്തിയിട്ടില്ല. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഇടമലക്കുടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. കുറത്തിക്കുടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് തീരുമാനം ഉണ്ടായിട്ടില്ല. മൊബൈല്‍ ഫോണിന് പുറമെ കോവിഡ് ഒന്നാംഘട്ടത്തില്‍ പഠനം മുടങ്ങാതിരിക്കാന്‍ കമ്പ്യൂട്ടര്‍ വിതരണം നടത്തുമെന്ന ഉത്തരവ് ഇറക്കിയതല്ലാതെ നടപ്പിലായില്ലെന്നും ആക്ഷേപമുണ്ട്. ഈ ഉത്തരവ് പല പഞ്ചായത്തുകളും കാറ്റില്‍പറത്തി. അടിമാലി പഞ്ചായത്തിലാണ് കുറച്ചൊക്കെ നടപ്പിലാക്കിയത്. താലൂക്കിൽ അഞ്ച് ട്രൈബല്‍ ഹോസ്റ്റലുകളിലായി 322 കുട്ടികളും മൂന്നാര്‍ എം.ആര്‍.എസില്‍ 310 കുട്ടികളും പഠിക്കുന്നുണ്ട്. കൂടാതെ 18 ഏകാധ്യാപക സ്‌കൂളുകളും നാല് യു.പി സ്‌കൂളുകളിലും താലൂക്കിലെ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലും ആദിവാസി കുട്ടികള്‍ പഠിക്കുന്നു. കോവിഡ് പിടിപെട്ടതോടെ ഇരുമ്പുപാലം ഹോസ്റ്റല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ കവറേജ് ഇല്ലാത്ത മുഴുവന്‍ പ്രദേശത്തും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പട്ടികവര്‍ഗ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും അതും കാര്യക്ഷമമായി നടന്നില്ല. കോവിഡിനിടെ വിദ്യാലയങ്ങള്‍ തുറന്നെങ്കിലും ഗോത്രസാരഥി പദ്ധതി ആരംഭിക്കാതിരുന്നതുമൂലം കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താനായില്ല. ഫലത്തില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് പഠനങ്ങള്‍ ഒരുപോലെ കാടിന്‍റെ മക്കള്‍ക്ക് നിഷേധിക്കപ്പെട്ടതായും പറയുന്നു. മാങ്കുളം, വട്ടവട, മറയൂര്‍, അടിമാലി പഞ്ചായത്തുകളിലാണ് ആദിവാസി കുട്ടികള്‍ക്കിടയില്‍ പഠനം പൂര്‍ണമായി മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.