രക്തസാക്ഷി ദിനാചരണം

ഗാന്ധിജിയുടെ ജീവനെടുത്ത ആശയത്തിന്‍റെ ഉടമകൾ ഗാന്ധിയൻ മൂല്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു തൊടുപുഴ: തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ കോൺഗ്രസ്​ സംഘടിപ്പിച്ച മഹാത്മാഗാന്ധി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്​ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവനെടുത്ത ആശയത്തിന്‍റെ ഉടമകൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഗാന്ധിയൻ മൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി. മാത്യു പറഞ്ഞു. കോൺഗ്രസ്‌ തൊടുപുഴ ബ്ലോക്ക് പ്രസിഡന്‍റ്​ ജാഫർഖാൻ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി അധ്യക്ഷൻ ജോയ് തോമസ്, ഡി.സി.സി സെക്രട്ടറി ചാർളി ആന്‍റണി, കെ. ദീപക്, കെ.എം. ഷാജഹാൻ, എം.കെ. ഷാഹുൽ മാങ്ങാട്ട്, കെ.വി. ബാബു, രാജേഷ് ബാബു, ടി.കെ. സുധാകരൻ നായർ, എം.എച്ച്​. സജീവ്, ജയ്സൺ ജോർജ്, ഡി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രക്തസാക്ഷിദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. പതിവിനു വിപരീതമായി തൊടുപുഴ നഗരസഭ ഇത്തവണ ഗാന്ധിജിയെ ആദരിക്കാൻ മറന്നുപോയതായി കൗൺസിലർമാർ കുറ്റപ്പെടുത്തി. കൗൺസിലർമാരായ കെ.ദീപക്, എം.എ. കരിം, ഷഹന ജാഫർ, ജോസഫ് ജോൺ, സനു കൃഷ്ണൻ, സഫിയ ജബ്ബാർ, ഷീജ ഷാഹുൽ, നീനു പ്രശാന്ത്, റസിയ കാസിം, സാബിറ ജലീൽ, രാജി അജേഷ്, നിസാർ സക്കീർ എന്നിവർ നേതൃത്വം നൽകി. ------ TDL Gandhi രക്തസാക്ഷി ദിനത്തിൽ തൊടുപുഴയിലെ ഗാന്ധി പ്രതിമയിൽ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു പുഷ്പാർച്ചന നടത്തുന്നു ----------- ചേലക്കുളം ഉസ്താദ് അനുസ്മരണം തൊടുപുഴ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റായിരുന്ന ചേലക്കുളം മുഹമ്മദ്​ അബുൽ ബുശറ മൗലവി അനുസ്മരണം തിങ്കളാഴ്ച രാവിലെ 10ന് ഇടവെട്ടി മസ്ജിദുൽ ഇജാബയിൽ നടക്കും. ഡി.കെ.ജെ.യു ജില്ല കമ്മിറ്റിയും പോഷകസംഘടനകളും ചേർന്ന്​ സംഘടിപ്പിക്കുന്ന പരിപാടി കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും നടക്കുക. ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.