വാത്തിക്കുടിയിൽ സി.പി.എം അടവുനയം; സിന്ധു പ്രസിഡൻറായി തുടരും

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ നിലവിലെ​ പ്രസിഡന്‍റ്​ സിന്ധു ജോസ് തുടരും. നാടകീയ രംഗങ്ങൾക്കൊടുവിലാണ് തീരുമാനം. യു.ഡി.എഫ് സ്ഥാനാർഥിയായിട്ടാണ് കേരള കോൺഗ്രസ് പ്രതിനിധിയായി സിന്ധു ജോസ് ജയിച്ച് പ്രസിഡൻറായത്. മുന്നണി ധാരണ പ്രകാരം ഒരു വർഷത്തേക്കായിരുന്നു കാലാവധി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും സിന്ധു രാജിവെക്കാൻ തയാറായില്ല. ഇതിനിടെ പിന്തുണ നൽകാൻ തയാറായി എൽ.ഡി.എഫ് രംഗത്തെത്തി. തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കാലാവധി നീട്ടിച്ചോദിച്ചിട്ട് അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്‍റെ പിന്തുണ സ്വീകരിച്ചതെന്ന്​ സിന്ധു പറഞ്ഞു. 18 അംഗങ്ങളുള്ള വാത്തിക്കുടി പഞ്ചായത്തിൽ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നിലനിന്നിരുന്നത്. കക്ഷിനില: യു.ഡി.എഫ്-​ 10, എൽ.ഡി.എഫ്- ഏഴ്​​. സ്വതന്ത്ര കേരള കോൺഗ്രസ് മാണി പക്ഷത്തേക്കുവന്നതോടെ ഒരു സീറ്റുകൂടി ഇടതുപക്ഷ മുന്നണിക്കായി. സിന്ധു ജോസ് എൽ.ഡി.എഫ് പക്ഷത്തേക്കുവന്നതോടെ ഇരു മുന്നണികൾക്കും ഒമ്പത്​ സീറ്റുവീതമായി. എന്നാൽ, താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ലെന്നു സിന്ധു അവകാശപ്പെടുന്നു. കൂറുമാറ്റം ഉൾപ്പെടെ നിയമ വശങ്ങൾ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി നോബിൾ ജോസഫ് പറഞ്ഞു. ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ച് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയ സിന്ധുവിനെ, സെക്രട്ടറി സി.വി. വർഗീസ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. TDL SWEEKARANAM സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ്​ സിന്ധു ജോസിനെ ജില്ല സെക്രട്ടറി സി.വി. വർഗീസ് പൊന്നാടയണിയിച്ച്​ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.