അനധികൃത പെട്ടിക്കടകൾ നീക്കുമെന്ന് മൂന്നാർ പഞ്ചായത്ത്

മൂന്നാർ: അനധികൃതമായി വഴിയോരങ്ങളിൽ സ്ഥാപിച്ച പെട്ടിക്കടകൾ നീക്കാൻ നടപടിയുമായി മൂന്നാർ പഞ്ചായത്ത്. റോഡ് കൈയേറി സ്ഥാപിച്ച പെട്ടിക്കടകൾ നീക്കണമെന്ന് കാണിച്ച്​ കടയുടമകൾക്ക് നോട്ടീസ് നൽകി. ഈ മാസം 31നകം കടകൾ സ്വയം പൊളിച്ചുനീക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിലെ നിർദേശം. കടകൾ സ്വയം നീക്കിയില്ലെങ്കിൽ പഞ്ചായത്തുതന്നെ നീക്കാനും പിഴ ഈടാക്കാനുമാണ് തീരുമാനം. ടൗണിലും സമീപ മേഖലകളിലുമായി നൂറിലധികം കടകളാണ് റോഡ്പരിധി ലംഘിച്ച് സ്ഥാപിച്ചത്. പുതുതായി നിർമിച്ച കടകളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാൽനട സുഗമമാക്കാനുമാണ് നടപടിയെന്ന് പ്രസിഡന്റ് പ്രവീണ രവികുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.