മലങ്കര ജലാശയം ജലസമൃദ്ധം

മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന്​ പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും മലങ്കര ജലാശയത്തിലെത്തുന്നത്​ മുട്ടം: വേനൽകാലത്ത് മറ്റ് അണക്കെട്ടുകൾ വറ്റുമ്പോൾ . ജലനിരപ്പ് 41.35 മീറ്ററായി ഉയർന്നു. അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷി 42 മീറ്ററാണ്. ജലാശയത്തെ ആശ്രയിച്ച് 100ലേറെ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന്​ പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും മലങ്കര ജലാശയത്തിലെത്തുന്നത്​. വേനൽകാലത്ത് മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂടുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. കൂടാതെ കനാലുകളിലൂടെ വെള്ളം ഒഴുക്കാൻ ഡാമിൽ 39 മീ. വെള്ളം ആവശ്യമാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളും ജലസമൃദ്ധമാണ്​. ജലാശയത്തിൽനിന്ന്​ 70 കിലോമീറ്ററോളമുള്ള ഇടത്, വലത് കനാലുകളിലൂടെ ജലസേചനത്തിനായി വെള്ളം എത്തിക്കുന്നുണ്ട്. ഇടതുകര കനാൽ പെരുമറ്റം, നെടിയശാല, കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി വഴി രാമമംഗലത്ത് എത്തും. വലതുകര കനാൽ തെക്കുംഭാഗം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ വഴിയാണ് പോകുന്നത്. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. ഏക്കർ കണക്കിന് കൃഷിക്കും കനാലിലെ വെള്ളത്തെയാണ്​ ആശ്രയിക്കുന്നത്. ജലാശയത്തിനുസമീപത്തെ ഏഴ്​ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും വിതരണം ചെയ്യുന്നത് മലങ്കര ജലാശയത്തിലെ വെള്ളമാണ്. ---- tdl mltm5 ജലസമൃദ്ധമായ മലങ്കര ജലാശയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.