മൂന്നാർ: ഗുണ്ടുമലയിൽ അതിഥി തൊഴിലാളി ഝാർഖണ്ഡ് മിഞ്ചിക്കൽ സ്വദേശിയായ ശരൺ സോയിയെ (29) കൊലപ്പെടുത്തി നാടുവിട്ട പ്രതികളെ ഞായറാഴ്ച്ച വൈകീട്ട് മൂന്നരയോടെ മൂന്നാറിൽ എത്തിച്ചു. അഞ്ചംഗ പൊലീസ് സംഘമാണ് പ്രതികളെ ഝാർഖണ്ഡിൽനിന്ന് എത്തിച്ചത്. ഡാബു ചാമ്പിയ (27), ഷാദേവ് ലാങ്(28) എന്നിവരെ ഝാർഖണ്ഡിലെ സോനുവായിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാർ ഡി.വൈ.എസ്.പി കെ.ആർ. മനോജ്, എസ്.എച്ച്.ഒ കെ.പി. മനേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യംചെയ്തു. വൈകീട്ട് സംഭവം നടന്ന ഗുണ്ടുമല ടോപ്പ് ഡിവിഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യപാനത്തെ തുടർന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പറഞ്ഞു. തന്‍റെ ബൈക്ക് മറിച്ചിട്ട് കേടുവരുത്തിയതിന് കൊല്ലപ്പെട്ട ശരൺ സോയി, പ്രതികളെ മർദിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് വീണ്ടും വഴക്കുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനിടയിൽ തങ്ങളുടെ കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ശരണിന്‍റെ തലക്കുപിന്നിൽ വെട്ടിയെന്ന് ഇവർ പറഞ്ഞു. കൊലപാതകം നടത്തിയശേഷം നാടുവിട്ട ഇരുവരെയും വെള്ളിയാഴ്ച് രാത്രിതന്നെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ---------------- ചിത്രം 1 അറസ്റ്റിലായ പ്രതികൾ മൂന്നാർ പൊലീസ് സ്റ്റേഷനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.