കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന അന്തരിച്ച കെ.എം. മാണിയുടെ 89ആം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ 21 കേന്ദ്രങ്ങളിൽ പരിപാടികൾ നടന്നു. അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകി. ജില്ല പ്രസിഡന്‍റ് എൽബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ, സുനിൽ പയ്യംപള്ളി,അഭിലാഷ് തെക്കേതിൽ, ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി.പിള്ള, തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാന ദിനമായാണ് കെ.എസ്.സി എം ജില്ല കമ്മിറ്റി ജന്മദിനം ആചരിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 89 വിദ്യാർഥികൾ രക്തദാനം നടത്തി. ജില്ല പ്രസിഡന്‍റ് ബ്രൈറ്റ് വട്ടനിരപ്പേൽ, സെക്രട്ടറി ജിന്‍റോ ജോസഫ്, അമൽ ചാമക്കാല, ജോബിൻ നാലാംകുഴി, ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ, പ്രിൻസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. ------- ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കണം -ജോസ് കെ.മാണി കോട്ടയം: കോവിഡ് പ്രോട്ടോകോൾ പാലിച്ചു വിശ്വാസികൾക്ക് അവരുടെ പ്രാർഥനകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി സർക്കാറിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒരുവിഭാഗത്തിന്‍റെ മാത്രം ആരാധനാവകാശങ്ങളെ ഹനിക്കുന്ന തരത്തിലാവരുതെന്നും അദ്ദേഹം പറഞ്ഞു. ------ ക്യു.എച്ച്.എൽ.എസ് പൊതുപരീക്ഷ സമാപിച്ചു കോട്ടയം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്‍റെ ഖുർആൻ ഹദീഥ് ലേണിങ് സ്കൂളിന്‍റെ വാർഷിക പൊതുപരീക്ഷ സമാപിച്ചു. സാധാരണക്കാർ, വീട്ടമ്മമാർ, വിദ്യാർഥികൾ, അധ്യാപകർ, പ്രഫഷനലുകൾ, തൊഴിലാളികൾ, കുട്ടികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ പരീക്ഷയിൽ പങ്കെടുത്തു. കോട്ടയം മണ്ഡലത്തിലെ കോട്ടയം ടൗൺ, കുമ്മനം, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീ യൂനിറ്റുകളിൽ ഓൺലൈൻ പരീക്ഷ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.