പന്തളം: പന്തളത്ത് കോവിഡ് വ്യാപകമാകുന്നതിനൊപ്പം വൈറൽപനിയും പടരുന്നു. ഏതാനും ദിവസമായി വൈറൽപനികൂടി പിടിമുറുക്കിയതോടെ ജനങ്ങളാകെ ഭീതിയിലാണ്. ഒരാഴ്ചയായി ദിനംപ്രതി നൂറിലേറെ പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. പരിശോധന നടത്തി ചികിത്സതേടാൻ ഭൂരിഭാഗം ആളുകളും തയാറാകാത്തത് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നു. രോഗവ്യാപനം കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികളും എങ്ങും ഉണ്ടായിട്ടില്ല. പകൽ കടുത്ത ചൂടും രാത്രി തണുപ്പും എന്ന നിലയിലേക്ക് കാലാവസ്ഥ പെട്ടെന്ന് മാറിയതാണ് വൈറൽപനി പടരാനിടയാക്കിയതെന്ന് പറയുന്നു. രോഗികൾ ധാരാളമുണ്ടെങ്കിലും വ്യാപക പരിശോധനയോ പ്രതിരോധ പ്രവർത്തനങ്ങളോ ഊർജിതമല്ല. കോവിഡ് ബാധിതരിൽ കൊച്ചുകുട്ടികൾ വരെയുണ്ട്. പന്തളം, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര മേഖലകളിൽ മുതിർന്നവരിൽ ഭൂരിഭാഗവും പ്രതിരോധ വാക്‌സിൻ എടുത്തവരാണ്. ആശുപത്രികളിൽ പനിക്ക് ചികിത്സതേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. അതിനിടെ കുടുംബത്തിൽ ഒന്നാകെ കോവിഡ് ബാധിച്ച പലയിടത്തും ആളുകൾ കടുത്ത ദുരിതത്തിലാണ്. മുമ്പുണ്ടായിരുന്നതുപോലെ സന്നദ്ധ സംഘടനകളിൽനിന്നും മറ്റും സഹായങ്ങൾ രോഗബാധിതർക്ക് ലഭിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.