കാറ്റാടി നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ കാറ്റാടിപ്പാടത്തിന്‍റെ നിര്‍മാണം വീടിന് അപകടഭീഷണി ഉയര്‍ത്തുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞു. പുഷ്പക്കണ്ടത്ത് എട്ട് കാറ്റാടികള്‍ ഉള്‍പ്പെടുന്ന കാറ്റാടിപ്പാടം നിര്‍മാണമാണ് നടക്കുന്നത്. മൂന്നാമത്തെ കാറ്റാടി സ്ഥാപിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും മാസങ്ങള്‍ക്കുമുമ്പ് പരാതി നല്‍കിയിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ഒമ്പത്​ സെന്‍റ്​ ഭൂമിയില്‍ കുട്ടികളുമായി താമസിക്കുന്ന കുടുംബത്തിനാണ് ഇവ ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. 32 മീറ്റര്‍ ദൂരത്തിലാണ് കാറ്റാടി നിര്‍മിക്കുന്നത്. അതേസമയം, സർക്കാറിന്‍റെ എല്ലാ നിബന്ധനകളും പാലിച്ചാണ് കാറ്റാടി സ്ഥാപിക്കുന്നതെന്നും അനെര്‍ട്ട് അനുമതി ലഭിച്ചിട്ടുണ്ടെന്നും നിര്‍മാണക്കമ്പനി അധികൃതര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.