തൊടുപുഴ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ജില്ലയില്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക തലത്തില്‍ മികച്ച ഇടപെടലുകള്‍ നടത്തണം. നിലവില്‍ വാര്‍ഡ്- പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. ഓരോ മണ്ഡലത്തിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതത് എം.എല്‍.എമാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. തദ്ദേശ ഭരണ സ്ഥാപന അധികൃതര്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രസിഡന്‍റുമാര്‍ മന്ത്രിയെ ധരിപ്പിച്ചു. ആശുപത്രികളില്‍ ബെഡിന്‍റെ അപര്യാപ്തത നിലവിലില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 80 ബെഡ്, അടിമാലിയില്‍ 120 ബെഡ്, നെടുങ്കണ്ടത്ത് കരുണ ആശുപത്രിയില്‍ കോവിഡ് ചികിത്സക്കുള്ള സൗകര്യം തുടങ്ങിയവ അധികം ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആശുപത്രിയിലെ അസൗകര്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ എം.എം. മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്, കലക്ടർ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ് തുടങ്ങി ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL roshy കലക്ടറേറ്റിൽ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു ---- തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കല്‍ ഉടന്‍ പൂര്‍ത്തീകരിക്കണം -കലക്ടർ തൊടുപുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കല്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കലക്ടർ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ ഫണ്ട് വിനിയോഗം നൂറുശതമാനം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പ് രഹിത കേരളം (സുഭിക്ഷ) പദ്ധതിപ്രകാരം എല്ലാ നിയോജക മണ്ഡലത്തിലും സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ഉടന്‍ ക്രമീകരിക്കണം. ജില്ല വികസന സമിതി യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ എല്ലാ ജില്ലതല ഉദ്യോഗസ്ഥരും അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ യോഗത്തില്‍ സമിതി അംഗങ്ങള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളിലെ നടപടി നിര്‍വഹണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ് അവതരിപ്പിച്ചു. ജില്ലയിലെ പട്ടയവിതരണം ത്വരിതഗതിയിലാക്കാൻ ഭൂപതിവ് കമ്മിറ്റികള്‍ രൂപവത്കരിച്ച് കണ്‍വീനര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് തുടര്‍നടപടിക്ക് നിര്‍ദേശം നൽകി. കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം നേരിട്ട 499 പേര്‍ക്ക് നിലവില്‍ ധനസഹായം നൽകിയിട്ടുണ്ട്. ബാക്കി അപേക്ഷകളില്‍ നടപടി സ്വീകരിച്ചുവരുന്നു. വീടു വെക്കാന്‍ സ്ഥലം ലഭ്യമല്ലാത്തവരെ തോട്ടം മേഖലയിലേതുള്‍പ്പെടെ മിച്ചഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ പീരുമേട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുക, മൂന്നാര്‍ രവീന്ദ്രന്‍ പട്ടയ വിഷയത്തില്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കുക, തേനിയില്‍നിന്ന് എംസാൻഡ് ഉള്‍പ്പെടെ നിര്‍മാണ മഗ്രികള്‍ കൊണ്ടുവരുന്നതിലുള്ള തടസ്സം തുടങ്ങി നിരവധി വിഷയങ്ങള്‍ സമിതി അംഗങ്ങള്‍ യോഗത്തിന്‍റെ ശ്രദ്ധയില്‍പെടുത്തി. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ വാഴൂര്‍ സോമന്‍, എ.രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്, വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് പി.എന്‍. നൗഷാദ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് സി.എം. ലതീഷ്, വിവിധ വകുപ്പുകളുടെ ജില്ലതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വില്ലേജ്, താലൂക്ക് ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും തൊടുപുഴ: കോവിഡുമൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ നടപടി സമര്‍പ്പിക്കുന്നതിന് വില്ലേജ് - താലൂക്ക് ഓഫിസുകളും കലക്ടറേറ്റും ഞായറാഴ്ച പ്രവര്‍ത്തിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചവരില്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിക്കാനുണ്ടെങ്കില്‍ വില്ലേജ് ഓഫിസിൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.