മൂന്നാർ: പഞ്ചായത്ത് പരിധിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളുമായി അധികൃതർ. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് നടപടി തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനുസമീപം വൻതോതിൽ മാലിന്യം നിക്ഷേപിച്ചവരെ അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൂന്നാറിലെ സ്വകാര്യ റിസോർട്ടിലെ മാലിന്യമായിരുന്നു നിക്ഷേപിച്ചത്. പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ റിസോർട്ട് ഉടമകളെ വിളിച്ചുവരുത്തി 10,000 രൂപ പിഴ ഈടാക്കി. മാലിന്യം തരംതിരിച്ച് സംഭരിക്കുകയും നീക്കം ചെയ്യാൻ പഞ്ചായത്തുമായി സഹകരിക്കണമെന്നും പ്രസിഡന്റ് പ്രവീണ രവികുമാറും സെക്രട്ടറിയും അറിയിച്ചു. അല്ലാത്തപക്ഷം കർശന നടപടികളുമായി മുന്നോട്ട് പോകാനുമാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.