പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡിന്​ വഴിനൽകി മാതൃകയായി

അടിമാലി: പള്ളികമ്മിറ്റി. പഴയവിടുതി സൻെറ്​ മേരീസ് യാക്കോബായ പള്ളി കമ്മിറ്റി അംഗങ്ങളാണ് വാഹന ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിയിലെ വീട്ടുകാർക്ക് വഴിക്ക്​ സൗകര്യം ഒരുക്കിയത്​. പഴയവിടുതി ടൗണിൽനിന്ന്​ ഈട്ടിക്കൽ പടിയിലേക്ക് പോകുന്ന മൂന്നടി നടപ്പുവഴിയാണ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാവുന്ന വീതിയിൽ നിർമിച്ചത്. ആ ഭാഗത്തുള്ള 15 ഓളം കുടുംബങ്ങൾക്ക്​ നടപ്പുവഴി മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്ത വീടും പള്ളിയുടെ കെട്ടിടവും സ്ഥിതിചെയ്യുന്നതിന്‍റെ നടുവിലൂടെയായിരുന്നു നടപ്പാത. അടുത്തിടെ വാർഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന അവസരത്തിൽ വോട്ടുചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് തോമസിനോട് റോഡിന്‍റെ ആവശ്യകതയെപ്പറ്റി പറഞ്ഞിരുന്നു. അദ്ദേഹം ജയിച്ചതിന്​ പിന്നാലെ പള്ളി പൊതുയോഗത്തിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കെട്ടിടത്തിന്‍റെ വശം പൊളിച്ചുമാറ്റാൻ ധാരണയായത്. പള്ളികമ്മിറ്റി ഭാരവാഹികളായ സാം കളിക്കൽ, സാജു പുൽപ്പറമ്പിൽ, ജോഷി കന്യാകുഴിയിൽ എന്നിവരുടെയും വാർഡ്​ അംഗത്തിന്‍റെയും നേതൃത്വത്തിൽ സണ്ണി പണ്ടാരത്തിക്കുടി, ബാബുലാൽ, ബിജു കോട്ടയിൽ, മത്തായി കന്യാകുഴി, എബിസൺ, ബിജു വെട്ടിക്കുളം എന്നിവർ ചേർന്നാണ്​ റോഡ് നിർമിച്ചത്. idl adi 3 road ചിത്രം: പഴയവിടുതിയിൽ പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് നിർമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.