അടിമാലി: കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം കുറക്കുന്നതിനും രോഗബാധിതര്‍ക്ക് തുടര്‍വൈദ്യസഹായം എത്തിക്കുന്നതടക്കം കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അടിമാലി ഗ്രാമപഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്ത് പരിധിയിലെ കോവിഡ് കണക്കും രോഗസ്ഥിരീകരണ നിരക്കും ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് പോകുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് 85 ശതമാനവും കുട്ടികൾക്കുള്ളത് 87 ശതമാനവും പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് പരിധിയില്‍ 700നുമുകളില്‍ രോഗബാധിതരുണ്ട്. രോഗികൾക്ക് തുടര്‍വൈദ്യസഹായമെത്തിക്കാൻ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരെക്കൂടി സജ്ജമാക്കാനും സര്‍ക്കാറിന്റെ പൊതുനിയന്ത്രണങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കാനും തീരുമാനമായി. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. ആദിവാസി മേഖലകളിൽ നിരീക്ഷണം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.