p2 lead 120 പേരെയാകും ആദ്യഘട്ടം നിയമിക്കുക തൊടുപുഴ: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് മുന്നണിപ്പോരാളികളെ തിരിച്ചുവിളിക്കുന്നു. രോഗ വ്യാപനത്തിന്‍റെ തുടക്കംമുതൽ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതിനാൽ ജില്ലയിലെ ആശുപത്രികളിലടക്കം ജീവനക്കാരുടെ ക്ഷാമം നേരിട്ടതോടെയാണ് കോവിഡ് പോരാളികളെ നിയമിക്കാൻ തീരുമാനിച്ചത്. 286 പേരെയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 120 പേരെയാകും നിയമിക്കുക. തൊടുപുഴ, ഇടുക്കി ജില്ല ആശുപത്രി, മെഡിക്കൽ കോളജ്, കട്ടപ്പന സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലാണ് കിടത്തിച്ചികിത്സക്ക് സൗകര്യമുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ സി.എഫ്.എൽ.ടി.സികൾ തുറക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ഓരോ ജില്ലയിലും എത്രപേരെ വീതം വേണമെന്നതിനെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർമാരിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. ജില്ലയിൽ ആരോഗ്യപ്രവർത്തകർ വ്യാപകമായി കോവിഡ് പോസിറ്റീവാകുന്നതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റുന്ന സാഹചര്യമാണ്. 90 ഓളം ആരോഗ്യപ്രവർത്തകരാണ് ഇതുവരെ രോഗബാധിതരായത്. ഇതോടെ വാക്സിനേഷൻ, പ്രതിരോധം എന്നിവയടക്കം പ്രതിസന്ധിയിലായിരുന്നു. ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ളവരാണ് കോവിഡ് ബ്രിഗേഡിലുണ്ടായിരുന്നത്. ഒന്ന്, രണ്ട് തലങ്ങളിലെ ചികിത്സകേന്ദ്രങ്ങൾ, ഗാർഹിക പരിചരണകേന്ദ്രങ്ങൾ, കൺട്രോൾ റൂം, ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവരെ നിയോഗിച്ചിരുന്നത്. രണ്ടാംതരംഗസമയത്ത് ആശുപത്രികളിലെ സ്ഥിരം ജീവനക്കാരെ സഹായിക്കുന്ന ജോലികളിലും ഇവർ വ്യാപൃതരായിരുന്നു. പരിശോധനക്കായി സ്രവം ശേഖരിക്കുന്ന ജോലിക്കും ഇവരെ നിയോഗിച്ചിരുന്നതാണ്. ശമ്പളത്തിനായി നൽകിവന്ന ഫണ്ട് നിർത്തിയതിനെത്തുടർന്ന് ഒക്ടോബർ അവസാനത്തോടെ കോവിഡ് ബ്രിഗേഡ് പിരിച്ചുവിടുകയായിരുന്നു. സി.എസ്.എല്‍.ടി.സിയിലേക്ക് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.എല്‍. ടി.സിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മൂന്ന് ഡോക്ടര്‍, ഏഴ് സ്റ്റാഫ് നഴ്സ്, മൂന്ന് ക്ലീനിങ് സ്റ്റാഫ്, ഒരു ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ജനുവരി 31 തിങ്കളാഴ്ച രാവിലെ 10.30ന് വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മുമ്പ് കോവിഡ് ബ്രിഗേഡിലും കോവിഡ് ചികിത്സകേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. താല്‍പര്യം ഉള്ളവര്‍ അന്നേ ദിവസം അസ്സല്‍ (ഒറിജിനല്‍) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 235186. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: ജില്ല സാമൂഹികഅനീതി ഓഫിസിന്‍റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്‍റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15നകം ജില്ല സാമൂഹികനീതി ഓഫിസിന്‍റെ താഴെ പറയുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കണം. അതത് രംഗത്ത് പ്രാവീണ്യമുള്ള വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണയം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ജില്ലതലത്തില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാന വിതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.