എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണഘടനയാണ് ജനാധിപത്യ അടിത്തറ -മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: 73ാം റിപ്പബ്ലിക്​ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തലും മറ്റ്​ പരിപാടികളും നടന്നു. പൂർണമായും കോവിഡ്​ നിയന്ത്രണം പാലിച്ച്​ ലളിതമായിരുന്നു ചടങ്ങുകൾ. പൈനാവ് പൂർണിമ ക്ലബ് മൈതാനത്ത്​ നടന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സന്ദേശം നൽകി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണഘടനയാണ് ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് മന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം ഉൾക്കൊള്ളുന്ന ജനതയാണ് നാം. മന്ത്രി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചശേഷം പരേഡ് വീക്ഷിച്ചു. കമാന്‍റർ പി.എച്ച്​. ജമാലിന്‍റെ നേതൃത്വത്തിൽ മൂന്ന് പ്ലാറ്റൂണുകളും ഒരു പൊലീസ് ബാന്‍റും പരേഡിൽ അണിനിരന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ല കലക്ടർ ഷീബ ജോർജ്, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി, എ.ഡി.എം ഷൈജു പി. ജേക്കബ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് പോൾ, ജില്ല പഞ്ചായത്തംഗം കെ.ജി. സത്യൻ, വാർഡ് അംഗം രാജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു കരിമണ്ണൂർ: സെന്‍റ്​ ജോസഫ്‌ ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാകയുയർത്തി സന്ദേശം നൽകി. എൻ.സി.സി, എസ്​.പി.സി, സ്കൗട്ട് ആൻഡ്​​ ഗൈഡ്, എൻ.എസ്.എസ് പ്രതിനിധികൾ തുടങ്ങിയവർ പ​ങ്കെടുത്തു. കരിമണ്ണൂർ എസ്​.എച്ച്​.ഒ സുമേഷ് സുധാകരൻ, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്‍റ്​ ലിയോ കുന്നപ്പിള്ളിൽ, ഡോ. ബിജു ജെ. ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു. ചിത്രങ്ങൾ TDL Republic day മന്ത്രി റോഷി അഗസ്റ്റിൻ റിപ്പബ്ലിക്​ ദിന പരേഡ്​ വീക്ഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.