കോവിഡ്​ നിയന്ത്രണം കാറ്റിൽ പറത്തി കാളച്ചന്ത

പെരുവന്താനം: കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച് കാളച്ചന്ത പ്രവർത്തിക്കുന്നതായി പരാതി. കൊടികുത്തിയിലെ കാളച്ചന്തയാണ് ബുധനാഴ്ച രാത്രി 10 മുതൽ വ്യാഴാഴ്ച പകൽ വരെ പ്രവർത്തിച്ചത്. ബുധനാഴ്ച രാത്രി മുതൽ തമിഴ് നാട്ടിൽനിന്ന്​ അറവ് മാടുകളുമായി ലോറികൾ എത്തിത്തുടങ്ങി. ഇതോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് അറവ് മാടുകളെ വാങ്ങാനുള്ള വ്യാപാരികളും എത്തി. 500ൽപരം ആളുകളാണ് ഈ ദിവസം ചന്തയിൽ തടിച്ചുകൂടുന്നത്. ചന്തക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അനുമതി നൽകിയതെങ്കിലും ദേശീയപാത വക്കിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ആൾക്കൂട്ടവും. കോവിഡ് വ്യാപനം മൂലം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാള ച്ചന്തയിലെ ആൾകൂട്ടം നിയന്ത്രിക്കാൻ നടപടിയില്ല. ഒന്നാം കോവിഡ് കാലത്ത് പ്രവർത്തനം നിലച്ച ചന്ത കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.