തൊടുപുഴ: നഗരസഭ ആറാം വാർഡിൽ വെയർ ഹൗസ് റോഡിലെ അശാസ്ത്രീയ കലുങ്ക് നിർമാണം നാട്ടുകാർക്ക് വിനയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഗരസഭ 8,75,000/- രൂപ അടങ്കൽ തുകയായി തയാറാക്കിയ പദ്ധതിയാണിത്. ഐ.സി കോളജിന് സമീപത്തെ റോഡിലേക്ക് പോകുന്ന ഓടക്ക് കുറുകെ നിർമിച്ച കലുങ്ക് രണ്ട് റോഡുകളിൽനിന്ന് രണ്ടടി ഉയരത്തിൽ ആണ് നിൽക്കുന്നത്. കലുങ്ക് നിർമാണത്തിന് മാത്രം 5,75,000/- രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതിലൂടെ വാഹനം കടന്നുപോകണമെങ്കിൽ റോഡിന്‍റെ ഉയരം കൂട്ടുകയോ കലുങ്ക് പൊളിച്ച് ഉയരം കുറച്ച് പണിയുകയോ വേണം. നിർമാണം നടക്കുന്ന അവസരത്തിൽ സമീപവാസികളും കോൺട്രാക്ടറും ഇതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചെങ്കിലും എൻജിനീയറിങ് വിഭാഗത്തിന്റെ പിടിവാശിയാണ് നിർമാണ വൈകല്യത്തിന് കാരണമെന്ന് സ്ഥലം സന്ദർശിച്ച നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ദീപക്, എം.എ. കരിം, കൗൺസിലർ സനു കൃഷ്ണൻ എന്നിവർ കുറ്റപ്പെടുത്തി. സമീപത്തെ വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നഗരസഭക്ക് ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിന്‍റെ പക്കൽനിന്ന് ഈടാക്കണമെന്നും അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. TDL KALUNK വെയർഹൗസ് റോഡിൽ നിർമിച്ചിരിക്കുന്ന കലുങ്ക് കെ- റെയിൽ വിരുദ്ധ സമരസമിതി തൊടുപുഴ: പ്രകൃതി നാശത്തിനും കടക്കെണിക്കും ഇടയാക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ജില്ല ഘടകം ആവശ്യപ്പെട്ടു. നിർദിഷ്ട പദ്ധതി വന്നാൽ മണ്ണ്, പാറ ഖനനം നിമിത്തം ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ജില്ലയാകും ഇടുക്കി. കൊക്കയാർ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. വരുംതലമുറയ്ക്കായി 'കെ-റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി സമരപരിപാടി ജില്ലയിലും വ്യാപിപ്പിക്കാൻ തീരുമാനമെടുത്തു. എ.എൻ. സോമദാസ് ചെയർമാനായും എൻ. വിനോദ്കുമാർ ജനറൽ കൺവീനറുമായി സമരസമിതിക്ക് രൂപം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.